മനാമ: അന്താരാഷ്ട്ര വേദികളിൽ രാഷ്ട്ര നായകെൻറ പരിവേഷമായിരുന്നു മുസ്ലീം ലീഗ് മുൻ ദേശീയ പ്രസിഡൻറും മുൻ ഇ ന്ത്യൻ വിദേശകാര്യമന്ത്രിയുമായിരുന്ന ഇ.അഹമ്മദിനെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.സാദിഖലി പറഞ്ഞു. കെ.എം.സി. സി ബഹ്റൈൻ മനാമ സാൻറോക് ഓഡിറ്റോറിയത്തിൽ സംഘടി പ്പി ച്ച ഇ.അഹമ്മദ് ഒന്നാം ചരമ വാർഷിക അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിെൻറ രാഷ്ട്രീയം അതിെൻറ എല്ലാ അർത്ഥത്തിലും അതിെൻറ മൂശയിൽ നിന്ന് തന്നെ പഠിെച്ചടുത്തനേതാവായിരുന്നു ഇ.അഹമ്മദ്. അദ്ദേഹത്തിൽ നാം മതേതരത്വം ദർശിക്കുന്നെങ്കെിൽ അത് ലീഗിെൻറ കൂടി മതേതരത്വമാണെന്നു തിരിച്ചറിയാൻ കഴിയണം. സ്വത്രന്ത ഇന്ത്യയിൽ രാജ്യത്തിെൻറ സുപ്രധാന വകുപ്പിൽ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിെൻറ പ്രസിഡൻറായിരുന്ന ഇ. അഹമ്മദ് ആയിരുന്നു.
എല്ലാ അർത്ഥത്തിലും നയത്രന്ത ഇടപെടലിലൂടെ ഒരു രാജ്യെത്ത എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം കാണിച്ചു. കേരളത്തെ മാത്രമല്ല ഇന്ത്യയിലെ ജനാധിപത്യെത്ത സ്നേഹിക്കുന്നവരുടെ മനസ്സിനെ മുഴുവൻ വേദനിപ്പിച്ച സംഭവമായിരുന്നു ഇ.അഹമ്മദിെൻറ മരണ സമയത്ത് അധികൃതർ അദ്ദേഹേത്താടും കുടുംബേത്താടും കാണിച്ചതെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി അഭിപ്രായെപ്പട്ടു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.വി ജലീൽ അധ്യക്ഷനായിരുന്നു.പി.എം. സാദിഖലിക്ക് കെ.എം.സി.സി ബഹ്റൈെൻറ ഉപഹാരവും ചടങ്ങിൽ നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡൻറ് രാജു കല്ലുംപുറം, അബ്രഹാം ജോൺ , എം.എക്സ് ജലീൽ, ജോൺ ഐപ്പ് , ഷൗക്കത്തലി ലൈഫ്കെയർ, സി.കെ.അബ്്ദുൽറഹുമാൻ, കുട്ടൂസാമുണ്ടേരി എന്നിവർ അനുസ്മരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.