Representational Image
മനാമ: പൊടിമൂടിയ അന്തരീക്ഷം കഴിഞ്ഞ ദിവസം കാഴ്ച പരിധി കുറച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം പൊടിയാൽ മൂടിയിരുന്നു. കഴിഞ്ഞ ദിവസത്തെ താപനില പകൽ സമയത്ത് 37 ഡിഗ്രിയായിരുന്നു. ചില സമയങ്ങളിൽ ശക്തമായ അന്തരീക്ഷ ഈർപ്പം അനുഭവപ്പെട്ടു. അഞ്ച് മുതൽ 10 വരെ നോട്ടിക് മൈൽ വേഗതയിൽ കിഴക്കൻ കാറ്റ് വീശിയിരുന്നു. ഇതുകാരണം തിരമാല രണ്ട് മുതൽ നാല് വരെ അടി ഉയരുകയും ചെയ്തതായി കാലാവസ്ഥാവിഭാഗം അറിയിച്ചു. 43 മുതൽ 85 ശതമാനം വരെയാണ് കഴിഞ്ഞ ദിവസത്തെ അന്തരീക്ഷ ഈർപ്പം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.