മനാമ: ബഹ്റൈന്റെ ദേശീയദിനത്തോടനുബന്ധിച്ച് ദുബൈയിലെത്തിയ ബഹ്റൈൻ യാത്രക്കാർക്ക് വേറിട്ട സ്വീകരണമൊരുക്കി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറ്റ സാഹോദര്യബന്ധം വിളിച്ചോതുന്നതായിരുന്നു വിമാനത്താവളത്തിലെ ആഘോഷങ്ങൾ. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ ‘ബഹ്റൈൻ, ഹൃദയവും ആത്മാവും’ എന്ന പ്രത്യേക മുദ്ര പതിപ്പിച്ചാണ് അധികൃതർ സ്വീകരിച്ചത്. പാസ്പോർട്ട് കൗണ്ടറുകളിൽ ബഹ്റൈൻ ദേശീയപതാകകൾ പ്രദർശിപ്പിച്ചും ബഹ്റൈനിൽ നിന്നുള്ള യാത്രക്കാർക്കായി വിമാനത്താവളത്തിൽ പ്രത്യേക അറൈവൽ ലെയ്ൻ സജ്ജമാക്കിയും വിമാനത്താവളജീവനക്കാർ ബഹ്റൈൻ ദേശീയ പ്രമേയത്തിലുള്ള സ്കാർഫുകൾ ധരിച്ചുമാണ് യാത്രക്കാരെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.