മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ കൊക്കെയ്നുമായി വിദേശി പിടിയിൽ. ഏകദേശം 4,00,000 ബഹ്റൈൻ ദീനാർ വിപണി വിലമതിക്കുന്ന മൂന്ന് കിലോഗ്രാമിലധികം കൊക്കെയ്നുമായാണ് 32 വയസ്സുകാരനായ വിദേശ പൗരൻ പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്ന് സുരക്ഷിതമായി മാറ്റിയതായും പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലാണ് മയക്കുമരുന്ന് നശിപ്പിക്കൽ പ്രക്രിയ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.