ഇറാന്‍റെ ബഹ്റൈൻ ആക്രമണം: ജുഫൈർ പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ചു

മനാമ: ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ബഹ്റൈനിലെ ജുഫൈർ പ്രദേശത്തെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ബഹ്റൈൻ അധികൃതർ. ജുഫൈറിന്‍റെ കടൽ തീരത്ത് സ്ഥിതി ചെ‍യ്യുന്ന അമേരിക്കൻ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈൽ വർഷിച്ചത്.

ജുഫൈറിലേക്കുള്ള ഗതാഗതം പൂർണാമായും നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ ഹിദ്ദിലേക്കുള്ള ശൈഖ് ഖലീഫ പാലവും പൂർണമായും അടച്ചിരിക്കയാണ്. രാജ്യത്തെ നാല് ഗവർണറേറ്റുകളിലും ഷെൽട്ടറുകൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11.45 ഓടെയാണ് സ്ഫോടനമുണ്ടായത്. എന്നാൽ ആകാശത്ത് നിന്ന് തന്നെ ഇറാൻ തൊടുത്തുവിട്ട മറ്റ് മിസൈലുകൾ വിജയകരമായി ബഹ്‌റൈൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു.

അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാൽ ബഹ്റൈനിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൗരന്മാരോടും താമസക്കാരോടും നിർദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Iran's attack on Bahrain: Residents of Juffair area evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.