മനാമ: ബഹ്റൈനിലെ അറബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി (എ.ജി.യു)യിൽ നിന്ന് ബിരുദമെടുക്കുകയും ഗാസ്ട്രോളജി, ഹെപ്പറ്റോളജി,എൻഡോസ്കോപ്പി തലങ്ങളിൽ ചികിത്സകനുമായ ഡോ.അഹ്മദ് സഇൗദ് അമേരിക്കയിലെ കാൻസാസിലെ പ്രശസ്തമായ വെറ്ററൻസ് ആശുപത്രിയിലെ എൻഡോസ്കോപ്പി യൂനിറ്റിെൻറ മേധാവിയായി നിയമിക്കപ്പെട്ടു.
കൂടാതെ ഇൗ സമർത്ഥനായ ഡോക്ടറെ കാൻസാസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഒാഫ് മെഡിസിനിൽ അസി.പ്രൊഫസറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ജി.യുവിൽ നിന്ന് ഇദ്ദേഹം 2008 ലാണ് ഡോ.അഹ്മദ് ബിരുദം പൂർത്തിയാക്കിയത്. ഡെട്രോയിറ്റിലെ ഹെൻട്രി ഫോർഡ് ആശുപത്രിയിൽ ഡോക്ടറായാണ് അദ്ദേഹം തെൻറ ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. 013-2016 കാലത്ത് ഇദ്ദേഹം ഗ്യാസ്ട്രോളജിയിൽ ട്രൈയി ഡോക്ടറായിരുന്നു. േശഷം അദ്ദേഹം പെന്നിസിൽവാനിയയിലെ ഫിലാഡെൽഫിയയിൽ ടെമ്പിൾ യൂനിവേഴ്സിറ്റിയിൽ ചേർന്ന് ഗാസ്ട്രോളജി, ഹെപ്പറ്റോളജി,എൻഡോസ്കോപ്പി രംഗങ്ങളിൽ വിദഗ്ധപഠനം നടത്തി.
തെൻറ കരിയറിന് തുടക്കമിടാൻ ഉറവിടമായത് എ.ജി.യുവാണെന്ന് അേദ്ദഹം പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തിലേക്കുള്ള വഴികൾ തുറന്നുതന്നതും അത്തരം വിഞ്ജാനം നൽകിയതും എ.ജി.യുവാണെന്നും പറഞ്ഞ ഡോ.അഹ്മദ് യൂനിവേഴ്സിറ്റിയോടുള്ള അളവറ്റ നന്ദിയും രേഖപ്പെടുത്തി. ഡോക്ടർ അഹ്മദിെൻറ നേട്ടത്തിൽ എ.ജി.യുവിലെ ഡീൻ ഒാഫ് സ്റ്റുഡൻറ് അഫേഴ്സ് ഡോ.അബ്ദുൽറഹുമാൻ യൂസഫ് അഭിനന്ദിച്ചു. ആഗോള ശാസ്ത്രരംഗത്ത് എ.ജി.യു പൂർവ വിദ്യാർഥികൾ എത്തപ്പെടുന്നതും യൂനിവേഴ്സിറ്റിയുടെ കരുത്ത് തെളിയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.