മനാമ: സ്വദേശി ഡോക്ടര്‍മാരുടെ സേവനം ആരോഗ്യ മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ ് യോഗത്തിലാണ് തദ്ദേശീയ ഡോക്ടര്‍മാരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന വിദഗ്​ധരായ സ്വദേശി ഡോക്ടര്‍മാരെ സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ക്കും മറ്റുമായി ഉപയോഗപ്പെടുത് താന്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രിക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സല്‍മാനിയ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ലഭ്യമല്ലാത്ത സന്ദര്‍ഭത്തില്‍ ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി. ആവശ്യമാകുന്ന മുറക്ക് അവരുടെ ഉപദേശ നിര്‍ദേശങ്ങളും തേടാവുന്നതാണ്. ഈദുല്‍ അദ്ഹ അടുത്തു വരുന്ന പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, അറബ്​^-ഇസ്​ലാമിക സമൂഹം എന്നിവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.


നന്മയും അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന ഈ വേളയില്‍ ഹജ്ജ് തീര്‍ഥാടനം ഉദ്ദേശിച്ചവര്‍ക്ക് മികച്ച രീതിയിൽ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജിനായി എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് സൗദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന എല്ലാ സംഘട്ടനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നാണ് ബഹ്റൈന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അയല്‍ രാജ്യങ്ങളുമായി സൗഹൃദത്തിലും സ്നേഹത്തിലും കഴിയണമെന്നാണ് ബഹ്റൈന്‍ ആഗ്രഹിക്കുന്നത്.


പരസ്പര സഹകരണത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ശാന്തിയും സമാധാനവും പുലര്‍ത്താനും കഴിയേണ്ടതുണ്ട്. ശാന്തിയുടെയും സമാധാനത്തി​​െൻറ യും വഴിയിലേക്ക് നടന്നടുക്കുന്ന സുഡാന് കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. ദേര്‍, സമാഹിജ് എന്നിവിടങ്ങളില്‍ പാര്‍പ്പിട പദ്ധതി ആരംഭിക്കുന്നതി​​െൻറ സാധ്യതാ പഠനം നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. പാര്‍പ്പിട കാര്യ മന്ത്രിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. അഭിഭാഷക ഓഫീസുകളിൽ നിന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങുന്നതിനുള്ള സമയം നീട്ടാന്‍ കാബിനറ്റ് തീരുമാനിച്ചു. നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയത്തെയാണ് ഇതിന് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിട്ടുള്ളത്. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും വിവിധ ഫീസുകള്‍ ഈടാക്കുമ്പോള്‍ ഇളവ് നല്‍കേണ്ടവരുടെ ലിസ്​റ്റ്​ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതി​​െൻറ വെളിച്ചത്തില്‍ 200 ഓളം ഫീസുകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. ധനകാര്യ മന്ത്രിയില്‍ നിന്നും ലഭിച്ച നിര്‍ദേശത്തി​​െൻറ അടിസ്ഥാനത്തിലാണ് നടപടി.

ആറ് മാസത്തിന് ശേഷം 2019ലെ പൊതു ബജറ്റ് നടപ്പാക്കിയതി​​െൻറ പുരോഗതി മന്ത്രിസഭ വിലയിരുത്തി. യഥാര്‍ഥ കുറവ് 246 ദശലക്ഷം മില്യനാക്കി കുറക്കാന്‍ സാധിച്ചത് നേട്ടമാണ്. 208 ആദ്യ പകുതിയില്‍ ഇത് 650 ദശലക്ഷം ദിനാറായിരുന്നു. കഴിഞ്ഞ ആറ് മാസത്തെ കണക്കുനസരിച്ച് 650 ദശലക്ഷം ദിനാറായിരുന്നു ബജറ്റ് കമ്മി. ബഹ്റൈനും സൗദിയും തമ്മില്‍ കസ്​റ്റംസ് മേഖലയില്‍ സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - doctors-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.