ബഹ്‌റൈനിൽ നിന്നുള്ള കേരളീയ സമാജത്തി​െൻറ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ വൈകും 

മനാമ: ബഹ്‌റൈനിൽനിന്ന് ഇന്ന് പുറപ്പെടേണ്ട കേരളീയ സമാജത്തി​​െൻറ നാല് ചാർട്ടേർഡ് വിമാനങ്ങളിൽ രണ്ടെണ്ണം വൈകും. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന് ബഹ്‌റൈനിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതാണ് കാരണം. അതേസമയം ഗൾഫ് എയറി​​െൻറ രണ്ടു വിമാനങ്ങൾ നിശ്ചിത സമയത്ത് തന്നെ പുറപ്പെടും. 

ഉച്ചക്ക്​ 12ന്​ കോഴിക്കോ​േട്ടക്കും 2.10ന്​ കൊച്ചിയിലേക്കും ആണ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. ഗൾഫ്​ എയറി​​െൻറ രണ്ട്​ വിമാനങ്ങൾ രാത്രി 8.30നും 11.30നും കൊച്ചിയിലേക്ക്​ പുറപ്പെടും. 

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന് ഇറങ്ങാനുള്ള അനുമതിക്കായി ശ്രമം തുടരുകയാണെന്ന് സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. നാല്​ വിമാനങ്ങളിലുമായി 694 പ്രവാസികളാണ്​ നാട്ടിലേക്ക്​ പോകുന്നത്​.

Tags:    
News Summary - delay on flight schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.