ദീപാവലി ശോഭയില്‍ ബഹ്റൈനിലെ  പ്രവാസി ഭവനങ്ങളും

മനാമ: ബഹ്റൈനിലും ദീപാവലി ആഘോഷങ്ങള്‍ക്കായി പ്രവാസികള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മനാമയിലും ഗുദൈബിയയിലും മറ്റുമുള്ള ഇന്ത്യന്‍ റസ്റ്റോറന്‍റുകളിലും ബേക്കറികളിലും ദീപാവലി മിഠായികള്‍ വന്‍തോതിലാണ് വിറ്റുപോയത്. 
ഉത്തരേന്ത്യന്‍ പ്രവാസികളുടെ വലിയ സാന്നിധ്യമുള്ള മനാമയില്‍ പല വീടുകളും ഇന്നലെ ദീപാലംകൃതമായിരുന്നു.ഹൈപര്‍ മാര്‍കറ്റുകളിലും മറ്റും രണ്ടാഴ്ചയോളമായി ദീപാവലിക്കുള്ള ചെരാതുകളും പലഹാരങ്ങളും എത്തിയിട്ടുണ്ട്. ബഹ്റൈനിലെ പ്രമുഖ സ്കൂളുകളിലും ദീപാവലി ആഘോഷങ്ങള്‍ നടന്നു. ചിലര്‍ വീടുകളില്‍ വര്‍ണാഭമായ ‘രംഗോലി’ ഒരുക്കിയിട്ടുണ്ട്. ദീപാവലി വേളയില്‍ വിവിധ ജ്വല്ലറികള്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പണിക്കൂലിയിലുള്ള കുറവും വജ്രാഭരണങ്ങള്‍ക്കുള്ള ഡിസ്കൗണ്ടും കാരണം ഗോള്‍ഡ് സൂഖിലും ഗോള്‍ഡ് സിറ്റിയിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ലതിരക്ക് അനുഭവപ്പെട്ടു. ദീപാവലി പ്രമാണിച്ച് ഇന്ന് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കില്ല.

Tags:    
News Summary - Deepavali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.