മനാമ: നിലവിൽ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കും 60 വയസ്സ് കഴിഞ്ഞ സ്ത്രീ, പുരുഷൻമാർക്കും സാമൂഹിക പെൻഷനുകൾക്ക് അർഹതയുള്ള സാംസ്ഥാനത്ത് ഏതുവിഭാഗം വീട്ടമ്മമാർക്കാണ് പെൻഷൻ നൽകുന്നതെന്ന് എൽ.ഡി.എഫ് വ്യക്തമാക്കണമെന്ന് ഒ.െഎ.സി.സി ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ ആളുകൾക്കും സാമൂഹിക പെൻഷൻ ലഭിക്കണം എന്ന നിലപാടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് താൽപര്യം ഉണ്ടായിരുന്നതുകൊണ്ടാണ് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാവരെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ നിയമങ്ങൾ മാറ്റിയത്. ഇതനുസരിച്ച് സ്ത്രീകൾക്കെല്ലാം അനുകൂല്യങ്ങൾ ലഭിക്കും എന്നിരിക്കെ വീട്ടമ്മമാരുടെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടാനുള്ള പ്രഖ്യാപനം മാത്രമാണ് എൽ.ഡി.എഫ് നടത്തിയത്.
കൂടാതെ 40 ലക്ഷം പേർക്ക് തൊഴിൽ നൽകും എന്ന പ്രഖ്യാപനം സർക്കാറിനെതിരെ കഴിഞ്ഞ മാസങ്ങളിൽ സെക്രേട്ടറിയറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തിയ യുവനജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിലവിൽ പി.എസ്.സി ലിസ്റ്റും ആവശ്യത്തിന് ഒഴിവുകളും ഉണ്ടായിട്ടും യുവാക്കളെ വഞ്ചിച്ച് പിൻവാതിൽ നിയമനവും നേതാക്കളുടെ ബന്ധുക്കൾക്ക് തോന്നിയ രീതിയിൽ നിയമനവും നൽകിയ സർക്കാറിെൻറ പ്രകടനപത്രിക എല്ലാവിഭാഗം ജനങ്ങളെയും വഞ്ചിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ്.
പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ എന്ന് പ്രഖ്യാപിച്ച പത്രികയിൽ എന്തൊക്കെയാണ് പദ്ധതികളെന്ന് പറയുന്നില്ല. മുഖ്യമന്ത്രി ബഹ്റൈനിലും ദുബൈയിലും മറ്റും നടത്തിയ പ്രഖ്യാപനങ്ങളിൽ ഏതെങ്കിലും പുതിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമോ എന്നാണ് പ്രവാസികൾ കാത്തിരുന്നത്. അഞ്ച് വർഷം ഭരിച്ച സർക്കാറിന് ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളും അവയുടെ പരിഹാരവും നിർദേശിക്കാൻ സാധിക്കുന്നില്ല എന്നും ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.