തൊഴിൽ സമയത്ത് തൊഴിൽ സ്ഥലത്ത് വെച്ചുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന പരിക്കുകൾ, സ്ഥിരവൈകല്യം, മരണം എന്നിവയാണ് ഗോസിയുടെ പരിധിയിൽ വരുന്നത്. താമസസ്ഥലത്ത് നിന്ന് തൊഴിൽ സ്ഥലത്തേക്ക് പോകുന്ന വഴിയിലോ തിരിച്ചു പോകുമ്പോഴോയുണ്ടാകുന്ന അപകടങ്ങളും ഇതിന്റെ പരിധിയിൽ വരും. പരിക്ക് പറ്റിയാൽ അതിനുള്ള ചികിത്സ ലഭിക്കും. തൊഴിലിന് പോകാൻ സാധിക്കാതെ വന്നാൽ ആ സമയത്തെ മുഴുവൻ ശമ്പളവും ലഭിക്കും. അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ നഷ്ട പരിഹാരം കണക്കാക്കുന്നതും ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്. അതും ഗോസിയിൽ നൽകിയിരുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ. തൊഴിൽ ഇല്ലാത്ത സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ ഗോസി ആനുകൂല്യം ലഭിക്കില്ല.
ചികിത്സ കഴിഞ്ഞ് നാട്ടിൽ പോകുന്നത് കൊണ്ട് ഗോസിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയില്ല. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങി തുടർചികിത്സക്കാണ് പോകുന്നതെങ്കിൽ ആ വിവരം ഹോസ്പിറ്റലിൽ പറയണം. അത് ഡിസ്ചാർജ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം. ഗോസിയുടെ ആനുകൂല്യങ്ങൾ മുകളിൽ എഴുതിയിട്ടുണ്ട്. അത് മാത്രമേ ലഭിക്കുകയുള്ളൂ. നാട്ടിലെ ചികിത്സ ചിലവ് ലഭിക്കുകയില്ല. അല്ലെങ്കിൽ ഇവിടെ ലഭിക്കാത്ത ചികിത്സക്ക് വേണ്ടി നാട്ടിൽ ഗോസിയുടെ സമ്മതത്തോടെ പോകുന്നതായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.