Posted On
date_range Updated On
date_range അപകടകരമായ ഡ്രൈവിങ്: ഡ്രൈവർ പിടിയിൽ
മനാമ: അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു. വാഹനമില്ലെന്ന് ഉറപ്പാക്കാതെ കിങ് ഫഹദ് കോസ്വേയിൽ ലൈൻ മാറുകയും അതുവഴി ഗതാഗത തടസ്സവും മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുകയും ചെയ്തുവെന്നാണ് കേസ്.
ട്രാഫിക് വിഭാഗത്തിന്റെ പരാതിയെ തുടർന്ന് ട്രാഫിക് വിഭാഗം പ്രോസിക്യൂഷൻ ഡ്രൈവറെ വിളിപ്പിച്ച് ചോദ്യംചെയ്യുകയും ലഹരിക്കടിപ്പെട്ടാണ് വാഹനമോടിച്ചതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.കോടതിയിൽ കേസ് പരിഗണിക്കും വരെ ഇയാളെ റിമാൻഡിൽ വെക്കാനാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.