മനാമ: മലയാളികളുടെ ആത്മഹത്യകൾ ക്രമാതീതമായി വർധിക്കുന്നതിന് പിന്നിൽ ബഹ്റൈനിലെ ചില മലയാളികൾക്ക് പങ്ക് ഉണ്ടെന്നത് നിഷേധിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലോക കേരള സഭ അംഗം സി.വി നാരായണൻ പറഞ്ഞു. ബഹ്റൈൻ ഗവൺമെൻറ് എല്ലാ തൊഴിലാളികൾക്കും എല്ലാവിധ ആനുകൂല്ല്യങ്ങളും നൽകുകയും തൊഴിലാളി മികച്ച െഎക്യദാർഡ്യ നിലപാടുകൾ എടുക്കുകയും ചെയ്യുന്ന രാജ്യമാണ്. പതിറ്റാണ്ടുകളായി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾ സംതൃപ്തിയോടെ ഇവിടെ ജോലി ചെയ്ത് മാന്യമായ വരുമാനം നേടി ജീവിക്കുകയും ചെയ്യുന്നു.
എന്നാൽ അടുത്തകാലത്തായി മലയാളി സമൂഹത്തിൽ ആത്മഹത്യകൾ വർധിച്ചിട്ടുണ്ട്.
അതിന് പലപ്പോഴും കാരണക്കാരും ചില മലയാളികൾ തന്നെയാണ്. പലിശക്ക് പണം കൊടുക്കുകയും അതുമായി ബന്ധപ്പെട്ട ഭീഷണികളും നിരവധിപേരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. മലയാളികളായ ചില കമ്പനികളോ സ്ഥാപനങ്ങളോ മലയാളികളായ ജീവനക്കാരോട് കാട്ടുന്ന അവഗണനയും ആനുകൂല്ല്യം നൽകാതിരിക്കലും തൊഴിലാളികളിൽ മാനസിക സംഘർഷത്തിന് കാരണമാകുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം മനോസംഘർഷങ്ങളും നിരാശബോധവും സാമ്പത്തികമായുള്ള ഉയർച്ചയില്ലായ്മയും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എല്ലാവരും ഒരുമിച്ച് നിന്ന് ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.