പ്രവാസികളുടെ ക്രിക്കറ്റ് കളി തടയേണ്ടതില്ളെന്ന് തീരുമാനം

മനാമ: ബഹ്റൈനിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പ്രവാസികള്‍ ക്രിക്കറ്റ് കളിക്കുന്നത് തടയേണ്ടതില്ളെന്ന് തീരുമാനം. ഏഷ്യന്‍ പ്രവാസികളുടെ ജനപ്രിയ വിനോദമായ ക്രിക്കറ്റ് കളി ശല്യമായി മാറിയെന്നും സുരക്ഷാപ്രശ്നങ്ങളുണ്ടെന്നും കാണിച്ച് നേരത്തെ ഇതിനെതിരായ നീക്കങ്ങളുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ പ്രവാസികള്‍ ക്രിക്കറ്റ് കളിക്കുന്നത് ബഹ്റൈനിലെ സ്ഥിരം കാഴ്ചയാണ്. 
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തിലാണ് കളി നിരോധിക്കാനുള്ള നീക്കമുണ്ടായത്. എന്നാല്‍ ഇതിനെതിരെ എം.പി.ഡോ. അലി ബുഫര്‍സാന്‍െറ നേതൃത്വത്തില്‍ വലിയ ശ്രമങ്ങള്‍ നടന്നു. ഇദ്ദേഹം ഈ വിഷയത്തില്‍ ബഹ്റൈന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളെ കാണുകയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് മൂന്ന് മുന്‍സിപ്പല്‍ കൗണ്‍സിലുകളും കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡും അംഗീകരിച്ചു. ചിലര്‍ നടത്തുന്ന കുറ്റങ്ങള്‍ക്ക് ഒരു സമൂഹത്തെയാകെ ശിക്ഷിക്കുന്നതില്‍ ശരികേടുണ്ടെന്ന് ഡോ.ബുഫര്‍സാന്‍ മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സിലിന്‍െറ പ്രതിവാര യോഗത്തില്‍ കൗണ്‍സിലര്‍മാരോട് പറഞ്ഞു. 
ബഹ്റൈനില്‍ ക്രിക്കറ്റ് കളിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. ഇവര്‍ സുരക്ഷിതമായാണ് കളിയില്‍ ഏര്‍പ്പെടുന്നത് എന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ക്രിക്കറ്റ് കളിക്കുന്നവര്‍ ഇനി മുതല്‍ രജിസ്ട്രേഷന്‍ നടത്തേണ്ടി വരും. ഇവര്‍ കളിസ്ഥലത്ത് പ്രഥമ ശുശ്രൂഷാകിറ്റും കരുതണം. ആംബുലന്‍സ് എപ്പോഴും കളിസ്ഥലത്തിനരികെ നിര്‍ത്തിയിടേണ്ട കാര്യമില്ല. കളിക്കുന്നവര്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും കായിക മന്ത്രാലയത്തില്‍ നിന്നും അനുമതിയും വാങ്ങേണ്ടി വരും. എന്നാല്‍ കളി നിരോധിക്കാന്‍ യാതൊരു നീക്കവും ഉണ്ടാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Tags:    
News Summary - cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.