മനാമ: ബഹ്റൈനിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നവരിൽ 12 പേർ കൂടി സുഖം പ്രാപി ച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 112 ആയി. 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത ോടെ ചികിത്സയിലുള്ളവരുടെ എണ്ണം 179 ആയി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇതുവരെ 18,645 പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാക്കിയത്.
കോവിഡ് -19 സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ 31 പേരെക്കൂടി വെള്ളിയാഴ്ച വിട്ടയച്ചു. 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി രോഗമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഇവരെ വിട്ടയച്ചത്. ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 245 ആയി. രോഗ വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയം വ്യാപരികളോട് ആവശ്യപ്പെട്ടു.
സിനിമാ ശാലകളും ശീശ കഫേകളും ജിംനേഷ്യങ്ങളും മറ്റും അടക്കുക എന്നതുൾപ്പെടെ 11 നിർദേശങ്ങളാണ് കഴിഞ്ഞ ദിവസം സർക്കാർ പുറപ്പെടുവിച്ചത്. സർക്കാർ ഒാഫിസുകളിൽ വീട്ടിലിരുന്ന് ജോലി െചയ്യുന്ന സമ്പ്രദായവും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച പകുതി ജീവനക്കാർ വീട്ടിലും മറ്റുള്ളവർ ഒാഫിസിലും ജോലി െചയ്യുന്ന രീതിയിലാണ് ഇത് നടപ്പാക്കുക. രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരങ്ങൾ ഉണ്ടായിരുന്നില്ല.
രോഗലക്ഷണങ്ങൾ കണ്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് ആരോഗ്യ പ്രവർത്തകരുടെ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.