മനാമ: തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ സ്വന്തം ഇഷ്ട പ്രകാരം കോവിഡ് പരിശോധന നടത്തുന്നതിന് അംഗീകാരം നല്‍കുമെന്ന് നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇത്തരത്തില്‍ പരിശോധന നടത്താന്‍ സാധിക്കും. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇത് ചെയ്തു കൊടുക്കാന്‍ ആശുപത്രികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ക്വാറൻറീന് കേന്ദ്രങ്ങളിലും ക്വാറൻറീന് കേന്ദ്രങ്ങളാക്കിയിട്ടുള്ള ആശുപത്രികളിലും സൗജന്യമായി പരിശോധനയും ചികിത്സയും നല്കിക്കൊണ്ടിരിക്കുന്നുണ്ട്.
എന്നാല്‍, ഒരാൾക്ക് സ്വന്തം ഇഷ്ട പ്രകാരം സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത് സൗജന്യമായിരിക്കില്ല. സ്വകാര്യ ലാബുകളില്‍ അയച്ചാണ് ആശുപത്രികളില്‍ സാമ്പിള്‍ ശേഖരിച്ച് ടെസ്റ്റ് നടത്തുന്നത്. ആശുപത്രികള്‍ നിശ്ചയിക്കുന്ന ഫീസായിരിക്കും ഇതിനായി ഈടാക്കുക. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്വകാര്യ ആശുപത്രികളിലടക്കമുള്ള എല്ലാ സ്ഥലങ്ങളിലെയും ടെസ്റ്റുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.