കോവിഡ്​: ബഹ്​റൈനിൽ ഹൈപ്പർമാർക്കറ്റുകൾക്കെതിരെ വ്യാജ പ്രചാരണം

മനാമ: ഹൈപ്പർമാർക്കറ്റുകളിലും മറ്റും ജീവനക്കാർക്ക്​ കൂട്ടത്തോടെ കോവിഡ്​ ബാധിച്ചതായി വ്യജപ്രചാരണം. ബഹ്​റൈനിലെ ചില പ്രമുഖ സ്​ഥാപനങ്ങൾക്കെതിരെയാണ്​ ഇത്തരത്തിൽ പ്രചാരണം നടക്കുന്നത്​. വാട്​സ്​ ആപ്പ്​ ഗ്രൂപ്പുകളിലും മറ്റും വ്യാജ പോസ്​റ്റുകൾ പ്രചരിക്കുന്നുണ്ട്​. ഇതിനെതിരെ സ്​ഥാപന ഉടമകൾ അധികൃതർക്ക്​ പരാതി നൽകിയിരിക്കുകയാണ്​. 

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസ്​ കർശന മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ഒൗദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ്​ പലകുറി അറിയിച്ചിട്ടുണ്ട്​. ഇതൊന്നും വിലവെക്കാതെയാണ്​ ചില ആളുകൾ വ്യാജ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നത്​.

Tags:    
News Summary - Covid 19 hypermarket-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT