മനാമ: ബഹ്റൈനിൽ പുതുതായി 253 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 215 പേർ വിദേശ തൊഴിലാളികളാണ്. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 8160 പരിശോധനകളിലാണ് ഇത്രയും രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 3839 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ്. പുതുതായി 15 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 2220 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.