മനാമ: പെർമിറ്റില്ലാതെ ബഹ്റൈനിൽനിന്ന് തീർഥാടകരെ ഹജ്ജിന് കൊണ്ടുപോയ സംഭവത്തിൽ ട്രാവൽ ഗ്രൂപ്പിനെതിരായ അന്തിമ വിധി ശരിവെച്ച് സുപ്രീം കോടതി. സംഭവത്തിൽ ഒരു ലക്ഷം ദീനാർ പിഴയായി ഗ്രൂപ് നൽകണമെന്നായിരുന്നു വിധി. അതിനെതിരെ ട്രാവൽ ഗ്രൂപ് നൽകിയ ഹരജി പരാജയപ്പെടുകയായിരുന്നു.
2023 ഹജ്ജ് സീസണിലാണ് സംഭവം. 80 പേരടങ്ങിയ സംഘത്തെയും കൊണ്ടാണ് ട്രാവൽസ് അന്ന് ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജിനായി കൊണ്ടു പോയത്. ഒരു തീർഥാടകനിൽ നിന്ന് 500 ദീനാർ വീതം യാത്രാ ചെലവായി കൈപ്പറ്റുകയും ചെയ്തിരുന്നു. ഈ സംഘത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേർ അന്ന് മക്കയിൽ വെച്ച് ഹൃദായാഘാതം മൂലം മരണപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.