യു.ഡി.എഫ് വിജയത്തിനായി പ്രചരണത്തിനൊരുങ്ങി ഐ.വൈ.സി.സി

മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ യു.ഡി.എഫിന്‍റെ ശക്തമായ വിജയത്തിനായി വിപുലമായ പ്രചരണ പരിപാടികളുമായി ഐ.വൈ.സി.സി ബഹ്‌റൈൻ രംഗത്തിറങ്ങുന്നു. കേരളത്തിലെ നിലവിലെ എൽ.ഡി.എഫ് സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളും ഭരണപരമായ പരാജയങ്ങളും ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടി ഭരണമാറ്റം ഉറപ്പാക്കുകയാണ് ഐ.വൈ.സി.സിയുടെ പ്രധാന ലക്ഷ്യം.

ഇതിന്‍റെ ഭാഗമായി വിപുലമായ ഓൺലൈൻ–ഓഫ്‌ലൈൻ പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ശക്തമായ ക്യാമ്പയിനുകളും, പ്രവാസി മലയാളികളെ കേന്ദ്രീകരിച്ചുള്ള നേരിട്ടുള്ള ആശയവിനിമയ പരിപാടികളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.

കേരളത്തിന്‍റെ ഭാവി വികസനത്തിനും ജനക്ഷേമത്തിനും യു.ഡി.എഫ് സർക്കാർ അനിവാര്യമാണെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് വികസന കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന പോസ്റ്ററുകൾ, വീഡിയോ ക്യാമ്പയിനുകൾ, ചർച്ചകൾ എന്നിവയും വ്യാപകമായി നടത്തും.

കൂടാതെ, പ്രവാസി വോട്ടർമാരെ നാട്ടിലെത്തിച്ച് വോട്ടവകാശം പ്രയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും ഐ.വൈ.സി.സി പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ പിന്തുണയും സ്വാധീനവും യു.ഡി.എഫിന് അനുകൂലമാക്കാൻ ഐ.വൈ.സി.സി പ്രവർത്തകർ ശക്തമായി രംഗത്തിറങ്ങുമെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറർ ഷഫീക് സൈഫുദ്ധീൻ എന്നിവർ അറിയിച്ചു. 

Tags:    
News Summary - IYCC prepares to campaign for UDF victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.