Posted On
date_range Updated On
date_range ആക്രമണങ്ങളെ വിജയകരമായി തടഞ്ഞ് ബി.ഡി.എഫ്; 129 മിസൈലുകളും 233 ഡ്രോണുകളും തകർത്തു
മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തെ ലക്ഷ്യമിട്ടുണ്ടായ 129 ബാലസ്റ്റിക് മിസൈലുകളും 233 ഡ്രോണുകളും വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. മേഖലയിൽ സംഘർഷം ആരംഭിച്ചത് മുതലുള്ള കണക്കുകളാണിത്.
രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന അസാധാരണമായ യുദ്ധസന്നദ്ധതയെയും ജാഗ്രതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു. സേനയുടെ സുശക്തമായ പ്രവർത്തനക്ഷമതയിൽ അഭിമാനമുണ്ടെന്നും ബഹ്‌റൈന്‍റെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ ഈ നേട്ടം ആത്മവിശ്വാസം നൽകുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.