മനാമ: ടീൻസ് ഇന്ത്യ ബഹ്റൈൻ ഫ്രൻഡ്സ് സ്റ്റഡി സർക്ക്ളുമായ് സഹകരിച്ച് ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു. വിശുദ്ധ ഖുർആനിലെ അൽ മുംതഹിന അധ്യായത്തെ ആസ്പദമാക്കി യായിരുന്നു പരീക്ഷ. ഇതിലെ സൂക്തങ്ങളും അവയുടെ വിശദീകരണങ്ങളും വിദ്യാർഥികൾക്ക് റമദാൻ തുടക്കം മുതൽ പഠനത്തിന് നൽകിയിരുന്നു. യുവതലമുറയെ ഖുർആൻ പഠനത്തിൽ തൽപരരാക്കുക എന്ന ഉദ്ദേശത്തിൽ നടത്തിയ പരീക്ഷയിൽ ധാരാളം പേർ പങ്കെടുത്തു.
ഫ്രൻഡ്‌സ് അസോസിയേഷൻ അസി. ജന. സെക്രട്ടറി സക്കീർ ഹുസൈൻ, ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് ഉപദേശക സമിതി അംഗം യൂനുസ് സലീം എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി. വിജയികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.