കനോലി നിലമ്പൂർ കൂട്ടായ്മ രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സൽമാനിയ ഗവൺമെന്റ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി.
സ്ഥാപക പ്രസിഡന്റ് സലാം മമ്പാട്ടുമൂല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഫസലുൽ ഹഖ്, സമീർ പൊട്ടച്ചോല, അബ്ദുൽ മൻഷീർ, റംഷാദ് അയിലക്കാട്, മുഹമ്മദ് റഫീഖ്, ബ്ലെസ്സൻ മാത്യു, അലൻ ഐസക്, സുരേഷ് പുത്തൻവിലയിൽ, ഷഫീഖ് കൊല്ലം എന്നിവർ സന്നിഹിതരായി.
നൂറിൽപരം ആളുകൾ രക്തദാനം ചെയ്ത ക്യാമ്പിന് മനു തറയ്യത്ത്, സാജിദ് കരുളായി കോഓഡിനേറ്റർമാരായി. എക്സിക്യൂട്ടിവ് അംഗങ്ങളായ രാജേഷ് വി.കെ, ഷബീർ മുക്കൻ, റഫീഖ് അകമ്പാടം, രജീഷ് ആർ.പി, ജംഷിദ് വളപ്പൻ, റസാഖ് കരുളായി, തസ്ലീം തെന്നാടൻ, ഷിബിൻ തോമസ്, നജീബ് കരുവാരക്കുണ്ട്, അരുൺകൃഷ്ണ, ജോമോൻ പുല്ലഞ്ചേരി, ജോജി പുന്നൂസ്, സുബിൻ മൂത്തേടം, അമ്പിളി രാജേഷ്, ജുമി മുജി, ഷഫ യാഷിക്, മുബീന മൻഷീർ, നീതു രജീഷ്, വൈഷ്ണവി ശരത് എന്നിവർ നേതൃത്വം നൽകി. ട്രഷറർ അനീസ് ബാബു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.