മനാമ: ബഹ്റൈൻ ട്രസ്റ്റ് ഫൗണ്ടേഷനുമായി സഹകരിക്കുന്നതിനുള്ള ധാരണ രൂപപ്പെടുത്തുന്നതിന് ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിലുമായി ചർച്ച നടത്തി. ബഹ്റൈൻ ട്രസ്റ്റ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. ഫാതിമ ബിൻത് മുഹമ്മദ് അൽ ബലൂശി ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ ഡയറക്ടർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ലയും ചേർന്ന് റിഫയിലെ ഖലീഫ കുബ്റ പാർക്ക് സന്ദർശിച്ച ശേഷം നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണ സാധ്യത ആരാഞ്ഞത്.
സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സൊസൈറ്റികളുമായി സഹകരിച്ച് വനവത്കരണം, പൊതു ശുചിത്വം, സൗന്ദര്യവത്കരണം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഗുണകരമായിരിക്കുമെന്ന് ആസിം അബ്ദുല്ലത്തീഫ് വ്യക്തമാക്കി. പാർക്കുകൾ, വാക്വേകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയുടെ ഏറ്റവും മെച്ചപ്പെട്ട നിലയിൽ പരിചരിക്കുന്നതിന് സാമൂഹിക സഹകരണ പദ്ധതിയിൽ ചേരുന്നതിന് ബഹ്റൈൻ ട്രസ്റ്റ് ഫൗണ്ടേഷൻ സന്നദ്ധമാണെന്ന് ഡോ. ഫാതിമ അൽ ബലൂശി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.