മനാമ: കോട്ടയം സി.എം.എസ് കോളജ് പൂർവ വിദ്യാർഥി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘വിദ്യാസൗഹൃദസംഗമം’ ശനിയാഴ്ച നടക്കും. സെഗയ്യയിലുള്ള ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷിൽ വൈകീട്ട് 7.30നാണ് സൗഹൃദസംഗമം ആരംഭിക്കുക. സി.എം.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം പ്രഫസർ ജേക്കബ് ഈപ്പൻ സംഗമത്തിൽ പ്രധാന അതിഥിയായി പങ്കെടുക്കും.
ബഹ്റൈനിലുള്ള സി.എം.എസ് കോളജിലെ എല്ലാ പൂർവവിദ്യാർഥികളും ഒത്തുചേരേണ്ട ഈ സൗഹൃദസംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പഴയകാല ഓർമകൾ പങ്കുവെക്കാനും സൗഹൃദം പുതുക്കാനും ഇതൊരു അവസരമാകും. കൂടുതൽ വിവരങ്ങൾക്കായി സുദിൻ എബ്രഹാമുമായി 39960171 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.