മനാമ: ജൂലൈ ആദ്യവാരം മുതൽ താപനില ക്രമാതീതമായി ഉയർന്നത് സാധാരണ ജനജീവിതം ദുരിതത്തിലാക്കി. കഴിഞ്ഞ വർഷത്തേക്കാൾ കൂടിയ ചൂടാണ് ഇൗ തവണ അനുഭവപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുകളും ഇക്കാര്യം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രിയാണ്. 2013 മുതലുള്ള കണക്കുനോക്കുേമ്പാൾ 4.7 ഡിഗ്രി ചൂട് വർധിച്ചതായാണ് കാണുന്നത്. അന്തരീക്ഷത്തിലെ ഇൗർപ്പത്തിെൻറ സാന്നിധ്യം രാപകലില്ലാെത വിങ്ങുന്ന അവസ്ഥയുണ്ടാക്കുകയാണ്. അടുത്ത രണ്ടാഴ്ചക്കാലം താപനില 40 ഡിഗ്രിക്ക് മുകളിൽ തന്നെ തുടരുമെന്നാണ് അനുമാനം.
ആഗോളതാപനത്തിെൻറ ഭാഗമായി ലോകമെമ്പാടുമുള്ള കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായാണ് താപനില ഉയരുന്നതെന്ന് ബഹ്റൈൻ കാലാവസ്ഥ വിഭാഗം ഡയറക്ടർ ആദിൽ ദഹം പ്രാദേശിക പത്രത്തോട് പറഞ്ഞു. മുമ്പുണ്ടായ കാറ്റിെൻറ ഗതിയല്ല ഇപ്പോഴുള്ളത്. ഇപ്പോൾ കിഴക്ക്, തെക്ക്^കിഴക്ക് ഭാഗത്തുനിന്നുള്ള കാറ്റാണ് ബഹ്റൈനിൽ ലഭിക്കുന്നത്. ഇത് ഹ്യുമിഡിറ്റി വർധിക്കാനും കാരണമാകുന്നു. അതിനാൽ, രേഖപ്പെടുത്തുന്ന ചൂടിനേക്കാൾ കൂടിയ ചൂടാണ് അനുഭവപ്പെടുക. 1902 മുതലുള്ള കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജൂണിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത്. ജൂണിലെ ശരാശരി താപനില 34.5 ഡിഗ്രിയായിരുന്നു. അത് ദീർഘകാലത്തെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ 2.1 ഡിഗ്രി കൂടുതലാണ്.
ചൂട് കനത്തതോടെ റോഡുകളിലും മറ്റും തിരക്ക് കുറഞ്ഞിട്ടുണ്ട്. ഫ്ലാറ്റിലും ജോലിസ്ഥലത്തുമായി മാത്രം കഴിയുകയാണ് പ്രവാസികൾ. പ്രഭാത സവാരിക്കിറങ്ങുന്നവരുടെ എണ്ണം പോലും കുറഞ്ഞിട്ടുണ്ട്. ഉച്ചസമയത്തെ പുറത്തുള്ള ജോലികൾ നിരോധിച്ച ഉത്തരവ് ഇൗ മാസം മുതൽ പ്രാബല്യത്തിൽ വന്നതിെൻറ ആശ്വാസത്തിലാണ് തൊഴിലാളികൾ. എന്നാൽ, ജോലി സമയം ക്രമീകരിച്ചതിനാൽ പലരും നേരത്തെ വർക് സൈറ്റുകളിൽ എത്തേണ്ടിവരുന്നുണ്ട്. പുലർെച്ചയും ചൂടിന് കുറവില്ല. അതിനാൽ വിയർത്തുകുളിച്ചാണ് സാധാരണജോലിക്കാർ പണിയെടുക്കുന്നത്. വർക് സൈറ്റുകളിൽ തൊഴിലാളികൾക്ക് കുടിവെള്ളം ഉൾപ്പെടെയുള്ളവ ലഭ്യമാക്കണമെന്നും ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് ഉടൻ ചികിത്സ സൗകര്യം ഉറപ്പാക്കണമെന്നും അധികൃതർ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.