മനാമ: സെപ്റ്റംബർ 20ന് ആചരിച്ച ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച്, ‘ക്ലീൻ അപ് ബഹ്റൈൻ’ ടീം ജനബിയ, മാൽക്കിയ പ്രദേശങ്ങളിലെ ബീച്ചുകളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വിവിധ സംഘടനകളിൽ നിന്ന് നൂറുകണക്കിന് സജീവ സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. ൈറ്റ്സ് ഓഫ് കൈൻഡ്നെസ് സംഘടനയും തങ്ങളുടെ വളന്റിയർമാരുമായി ശുചീകരണ യജ്ഞത്തിൽ പങ്കുചേർന്നു. ബീച്ചുകൾ വൃത്തിയാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണവും ഈ പരിപാടിയിലൂടെ നൽകി. രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കുള്ള പ്രതിബദ്ധത ഈ സംരംഭം ഒരിക്കൽ കൂടി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.