മനാമ: ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയെ ബഹ്റൈനിലെ ചൈനീസ് അംബാസഡർ അൻവീർ സന്ദർശിച്ചു. 2013ൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ചൈന സന്ദർശിച്ചതിനുശേഷം ബഹ്ൈറൻ-ചൈനീസ് ബന്ധം കൂടുതൽ ദൃഡകരമായതായി അൻവീർ പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ബന്ധം സാമ്പത്തിക, തൊഴിൽ മേഖലകളിൽ ഗുണകരമായി മാറിയിട്ടുള്ള കാര്യം ഉപപ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ബഹ്റൈെൻറ അടിസ്ഥാന വികസന പദ്ധതികളിൽ ചൈന പങ്കാളിയാകുമെന്നുള്ള അംബാസഡറുടെ സമീപകാല പ്രസ്താവനകളെ അദ്ദേഹം സ്വാഗതം ചെയ്തു. ഉപപ്രധാനമന്ത്രിയുെട പിന്തുണക്ക് ചൈനീസ് അംബാസഡർ കൃതഞ്ജത അറിയിച്ചു. വിവിധ മേഖലകളിലെ വികസനത്തെ അടിസ്ഥാനമാക്കിയുള്ള വികസന യഞ്ജങ്ങളിൽ തുടർന്നും പങ്കാളിയാകാമെന്നും ഹമദ് രാജാവിെൻറ നേതൃത്വത്തിലുള്ള ബഹ്റൈെൻറ വികസന മുന്നേറ്റത്തിനും പുരോഗതിക്കും ആശംസകൾ നേരുന്നതായും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.