ചൈന-അറബ് സ്‌റ്റേറ്റ്‌സ് കോ-ഓപ്പറേഷൻ ഫോറം: ഹമദ് രാജാവിന് ചൈനയിലേക്ക് ക്ഷണം

മനാമ: ഹമദ് രാജാവ് അടക്കം അറബ് നേതാക്കൾക്ക് ചൈന-അറബ് സ്റ്റേറ്റ്‌സ് കോ-ഓപ്പറേഷൻ ഫോറത്തിന്റെ മന്ത്രിതല സമ്മേളനത്തിലേക്ക് ക്ഷണം.

മെയ് 28 മുതൽ ജൂൺ ഒന്നു വരെയാണ് ചൈനയിൽ സമ്മേളനം നടക്കുന്നത്.

ഹമദ് രാജാവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ടുണീഷ്യ പ്രസിഡന്റ് കൈസ് സെയ്ദ്, യുനൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് പ​ങ്കെടുക്കുന്നത്.

ചൈന-അറബ് സ്റ്റേറ്റ്‌സ് കോ-ഓപറേഷൻ ഫോറത്തിന്റെ പത്താമത് മന്ത്രിതല സമ്മേളനമാണ് നടക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിംഗ് അറിയിച്ചു.

Tags:    
News Summary - China-Arab States Cooperation Forum: King Hamad Invited to China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.