മനാമ: ചൈനയില്‍ നടന്ന എയര്‍ കാര്‍ഗോ എക്സിബിഷന്‍ 2018ല്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി പങ്കാളിയായി. ഏഷ്യയില്‍ നടക്കുന്ന ഏറ്റവും വലിയ എയര്‍ കാര്‍ഗോ എക്സിബിഷനാണിത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കാര്‍ഗോ സേവനത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാകുമെന്ന് സംഘം വ്യക്തമാക്കി.
കൂടുതല്‍ ചരക്കുകളുടെ കയറ്റിറക്ക് നടക്കുന്നതിനും കാര്‍ഗോ വിപുലപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. ഏഷ്യയിലെ കാര്‍ഗോ ബിസിനസിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും എക്സിബിഷെൻറ ഭാഗമായി നടന്നു. അയ്മന്‍ സൈനലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളനത്തില്‍ പങ്കാളിയായത്. കഴിഞ്ഞ വര്‍ഷം എയര്‍കാര്‍ഗോ മേഖലയില്‍ 10 ശതമാനം വര്‍ധന നേടാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 19,000 ചതുരശ്ര മീറ്ററില്‍ കാര്‍ഗോ സാധനങ്ങള്‍ സംഭരിച്ചു വെക്കാനുള്ള സൗകര്യമാണ് എയര്‍പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.