മനാമ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസ വാർത്ത. കൂടുതൽ ചാർേട്ടഡ് വിമാനങ്ങൾ നാട്ടിലേക്ക് ഏർപ്പെടുത്താൻ വിവിധ സംഘടനകൾ രംഗത്തെത്തി. ഇതിനകം ബഹ്റൈൻ കേരളീയ സമാജത്തിെൻറ നാല് ചാർേട്ടഡ് വിമാനങ്ങളാണ് നാട്ടിലേക്ക് പോയത്. ഇതിൽ മൂന്നെണ്ണം കൊച്ചിയിലേക്കും ഒന്ന് കോഴിക്കോേട്ടക്കുമായിരുന്നു. ആകെ 690 പേരാണ് ഇൗ വിമാനങ്ങളിൽ നാട്ടിലെത്തിയത്. കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ 10 സർവിസുകൾകൂടി നടത്താനാണ് തയാറെടുക്കുന്നത്. ജൂൺ 14 മുതൽ എല്ലാ ദിവസവും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവിസ് നടത്തുക. കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്ന് കോഴിക്കോേട്ടക്ക് പുറപ്പെടും.
ഉച്ചക്ക് ഒന്നിനുള്ള ഗൾഫ് എയർ വിമാനത്തിൽ 169 പേരാണ് നാട്ടിലെത്തുക. തുടർന്ന് മൂന്നു വിമാനങ്ങൾകൂടി ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കെ.എം.സി.സി. ഇതിനുള്ള ബുക്കിങ് കെ.എം.സി.സി ഓഫിസ് കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കൽ എന്നിവര്‍ പറഞ്ഞു. അപേക്ഷകർ ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
ഗര്‍ഭിണികള്‍, രോഗികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കാണ് മുൻഗണന നൽകുന്നത്. അർഹരായവർക്ക് സൗജന്യ ടിക്കറ്റും നൽകുന്നുണ്ട്. ഒ.ഐ.സി.സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 17 മുതൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ചാർേട്ടഡ് വിമാന സർവിസ് നടത്താനാണ് ഒരുങ്ങുന്നത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇതുവഴി യാത്രചെയ്യാൻ സാധിക്കുമെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗഫൂർ ഉണ്ണികുളം (39698845), ബോബി പാറയിൽ (36552207), ജവാദ് വക്കം (39199273), മനു മാത്യു (3219551), ഇബ്രാഹിം അദ്ഹം (39559882) എന്നിവരെ ബന്ധപ്പെടാം. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും ചാർേട്ടഡ് വിമാനത്തിനുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, അസുഖംമൂലം പ്രയാസപ്പെടുന്നവർ തുടങ്ങിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ജൂൺ രണ്ടാം വാരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആയിരിക്കും ആദ്യ രണ്ട് സർവിസുകൾ നടത്തുക.
ഇന്ത്യൻ ക്ലബും ചാർേട്ടഡ് വിമാന സർവിസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ജൂൺ 18 മുതൽ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിൽ എത്തിയവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കാണ് ആദ്യപരിഗണന. അപേക്ഷകർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. 99 ദിനാറാണ് ടിക്കറ്റ് നിരക്ക്. ഒാൺലൈൻവഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും ചാർേട്ടഡ് വിമാന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പേർക്ക് ഇതിൽ സൗജന്യമായി ടിക്കറ്റ് നൽകും. സംസ്കൃതി ബഹ്റൈെൻറ നേതൃത്വത്തിലും കേരളത്തിലേക്ക് ചാർേട്ടഡ് വിമാന സർവീസ് ന
ടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.