സി.എച്ച്​ അനുസ്​മരണ സമ്മേളനം സമാപിച്ചു

മനാമ: പുതുതലമുറക്ക് മുസ്​ലിം ലീഗ് രാഷ്​ട്രീയം പഠിക്കാൻ സി.എച്ചി​െൻറ ചരിത്രത്തോളം പ്രാധാന്യമുള്ള മറ്റൊന്നില്ലെന്ന് മുസ്​ലിം ലീഗ് നേതാവ് പാറക്കൽ അബ്​ദുല്ല എം.എൽ.എ പറഞ്ഞു. ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കഴിഞ്ഞ 10 ദിവസങ്ങളിലായി സംഘടിപ്പിച്ച സി.എച്ച്​ അനുസ്​മരണ സമാപന സമ്മേളനം ഒാൺലൈനിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദികുറിച്ച സി.എച്ചി​െൻറ നിയമസഭ കന്നിപ്രസംഗം തന്നെ വിദ്യാഭ്യാസ പുരോഗമനം ലക്ഷ്യംവെച്ചുള്ളതായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. കെ.എം.സി.സി കോഴിക്കോട് ജില്ല ആക്​ടിങ് പ്രസിഡൻറ്​ ശരീഫ് വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സാധാരണക്കാര​െൻറ മക്കൾക്ക് പഠിക്കാൻ അവസരമൊരുക്കി സി.എച്ച്​ നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തി​െൻറ ഫലമാണ് ഇന്ന് കാണുന്ന വിദ്യാഭ്യാസ പുരോഗമനമെന്ന് ബഹ്‌റൈൻ കെ.എം.സി.സി മുൻ പ്രസിഡൻറ്​ എസ്.വി. ജലീൽ സി.എച്ച്​ അനുസ്​മരണ പ്രഭാഷണത്തിൽ പറഞ്ഞു.

ജില്ല സെക്രട്ടറി ജെ.പി.കെ. തിക്കോടി യോഗം നിയന്ത്രിച്ചു. കെ.എം.സി.സി പ്രസിഡൻറ്​ ഹബീബ് റഹ്​മാൻ, മുസ്​ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ. സുബൈർ, കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ്​ കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി ഒ.കെ. കാസിം, ജില്ല പ്രസിഡൻറ്​ ഫൈസൽ കോട്ടപ്പള്ളി, ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ, ജില്ല വൈസ് പ്രസിഡൻറ്​ അഷ്‌റഫ്‌ അഴിയൂർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ അബൂബക്കർ ഹാജി, അസീസ് പേരാമ്പ്ര, ഹസൻകോയ പൂനത്ത്, അഷ്‌കർ വടകര, കാസിം നൊച്ചാട് എന്നിവർ നേതൃത്വം നൽകി. ജില്ല ആക്​ടിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി സ്വാഗതവും ജില്ല ഓർഗനൈസിങ്​ സെക്രട്ടറി പി.വി. മൻസൂർ നന്ദിയും പറഞ്ഞു. 10 ദിവസങ്ങളിലായി നടന്ന ക്വിസ്​ മത്സരവിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.