മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഒക്ടോബർ മൂന്നിന് സംഘടിപ്പിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് പ്രോഗ്രാമും ‘ന്യൂനപക്ഷരാഷ്ട്രീയത്തിൽ സി.എച്ചിന്റെ പങ്ക്’ എന്ന വിഷയത്തിൽ പ്രബന്ധരചനമത്സരവും സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ക്വിസ് പ്രോഗ്രാം അബ്ദുൽ ഇർഷാദ് എ.കെ, എം.എ. റഹ്മാൻ തുടങ്ങിയവർ കോഓഡിനേറ്റ് ചെയ്തു.
പ്രബന്ധരചനമത്സരത്തിന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് ചീഫ് മോഡറേറ്ററായി. ആക്റ്റിങ് പ്രസിഡന്റ് സാജിദ് കെ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അഷ്റഫ് ടി.ടി സ്വാഗതവും ട്രഷറർ സിദ്ദീഖ് എം.കെ നന്ദിയും പറഞ്ഞു. ഹരിത കലാസാഹിത്യവേദി ചെയർമാൻ എം.എ. റഹ്മാൻ, ഓർഗനൈസിങ് സെക്രട്ടറി ഷമീർ വി.എം, വൈസ് പ്രസിഡന്റുമാരായ ഫസലുറഹ്മാൻ, സഫീർ കെ.പി, നിസാർ എം, മുസ്തഫ കെ, നസീർ ഉറുതോടി, താജുദ്ദീൻ പി, റസാഖ് അമാനത്ത്, മീഡിയ വിങ് ആസിഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.