സി.ബി.എസ്.ഇ ദേശീയ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ച ആതിരയും ആരവും സ്കൂൾ അധികൃതർക്കൊപ്പം
മനാമ: സി.ബി.എസ്.ഇ ദേശീയ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. സ്കേറ്റർമാരായ ആതിര ശ്രീരഞ്ജിനി, ആരവ് ജിജേഷ് എന്നിവരാണ് സ്കൂളിന്റെ അഭിമാനം വാനോളമുയർത്തിയത്. നവംബർ 13 മുതൽ 16 വരെ ഇന്ത്യയിലെ ഡൽഹിയിലെ ഗുരുഗ്രാമിലെ എച്ച്.എസ്.വി ഗ്ലോബൽ സ്കൂളിലാണ് ചാമ്പ്യൻഷിപ് നടന്നത്. ദേശീയതലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഇരുവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. കായികരംഗത്തെ മികവിനും യുവ പ്രതിഭകളെ വളർത്തുന്നതിനും സ്കൂൾ നൽകുന്ന ഉറച്ച പിന്തുണയാണ് ഇവരുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. ആതിരയുടെയും ആരവിന്റെയും കഠിനാധ്വാനത്തെയും മാതൃകാപരമായ പ്രകടനത്തെയും സ്കൂൾ മാനേജ്മെന്റും മുഴുവൻ ജീവനക്കാരും അഭിനന്ദിച്ചു. ഭാവിയിലെ കായികപരിശ്രമങ്ങളിൽ ഇരുവർക്കും തുടർച്ചയായ വിജയം ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.