കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ മനാമയിലെ മഅ്തമുകൾ
സന്ദർശിക്കുന്നു
മനാമ: കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ മനാമയിലെ വിവിധ മഅ്തമുകൾ സന്ദർശിക്കുകയും ആശൂറ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നിർദേശമനുസരിച്ചാണ് ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ആവശ്യമായ സഹായ സഹകരണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തത്.
ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിർദേശമനുസരിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയതായും വിലയിരുത്തി. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിൽ ആശൂറ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നൽകിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ പിന്തുണക്ക് മഅ്തം ഭാരവാഹികൾ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ആവശ്യമായ സേവനങ്ങളെക്കുറിച്ച് ഉണർത്തുന്നതിന് വിവിധ മഅ്തം ഭാരവാഹികളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും സാന്നിധ്യത്തിൽ മഅ്തം ഭാരവാഹികളുടെയും ഹുസൈനിയ്യ ആചരണ കമ്മിറ്റി പ്രതിനിധികളുടെയും യോഗം കാപിറ്റൽ ഗവർണറേറ്റ് വിളിച്ചുചേർത്തിരുന്നു.
ആശൂറ പരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും സഹായ സഹകരണങ്ങളൊരുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.