കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ന്യൂ ​ഇ​യ​ർ കു​ടും​ബ സം​ഗ​മത്തിൽനിന്ന്

കാൻസർ കെയർ ഗ്രൂപ് ന്യൂ ഇയർ കുടുംബസംഗമം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത്‌ പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ് ന്യൂ ഇയർ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത മാന്ത്രികനും, ഡിഫറന്റ്‌ ആർട്സ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട്, പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നിയാർക്ക്‌ ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ. കെ, ബി.ഡി.കെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലിം സ്വാഗതവും, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ നന്ദിയും പറഞ്ഞു.

കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ വേണ്ടി ഈ അടുത്ത ദിവസങ്ങളിൽ മുടി ദാനം നൽകിയവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റുകൾ നൽകി ചടങ്ങിൽ ആദരിച്ചു. സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും, വിശിഷ്‌ടാതിഥികളും, കാൻസർ കെയർ ഗ്രൂപ് കുടുംബാംഗങ്ങളും, ബി.ഡി.കെ, നിയാർക്ക്‌ പ്രവർത്തകരും അടങ്ങുന്ന 150 ഓളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 33478000, 33750999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Cancer Care Group organized a New Year family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.