????????? ???????????????

മന്ത്രിസഭ യോഗം: നരേന്ദ്ര മോദിയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു

മനാമ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനത്തെ മന്ത്രിസഭ യോഗം സ്വാഗതം ചെയ്തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേ ര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത ിനും വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനും കാരണമാകുമെന്ന് വിലയിരുത്തി. ഇന്ത്യയും ബഹ്റൈനും തമ്മി ല്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും ഇത് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി ക്ക് നോര്‍വീജിയന്‍ ഗസ്​റ്റ്​ ഓഫ് ഹോണര്‍ 2019 അവാര്‍ഡ് ലഭിച്ചത് നേട്ടമാണെന്ന് യോഗം വിലയിരുത്തി. മേഖലയിലും അന് താരാഷ്​ട്ര തലത്തിലും സമാധാനത്തി​​െൻറ അടിസ്ഥാനങ്ങള്‍ രൂപപ്പെടുത്തുന്നതിലും സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വ ം സാധ്യമാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിച്ചതിനുമാണ് അവാര്‍ഡ്. മുഴുവന്‍ രാജ്യങ്ങള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളും കാഴ്​ചപ്പാടുകളുമാണ് അദ്ദേഹത്തിന് കാഴ്​ച വെക്കാന്‍ സാധിച്ചിട്ടുള്ളതെന്നും വിലയിരുത്തി. മേഖലയിലും അന്താരാഷ്​ട്ര തലത്തിലും ശ്രദ്ധേയ വ്യക്തിത്വമായി മാറാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടുണ്ട്.
രാജ്യത്തിന് അഭിമാനിക്കാവുന്ന ഈ നേട്ടത്തില്‍ മുഴുവന്‍ മന്ത്രിസഭാംഗങ്ങളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. കായിക മേഖലയില്‍ ബഹ്റൈന്‍ യുവാക്കള്‍ കൈവരിച്ച നേട്ടം പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇറാഖില്‍ ഈയടുത്ത് നടന്ന പശ്ചിമേഷ്യ കപ്പിനായുള്ള ഫുട്ബോള്‍ മല്‍സരത്തില്‍ ബഹ്റൈന് വിജയിക്കാന്‍ സാധിച്ചത് അഭിമാനകരമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വിജയകരമായി പര്യവസാനിച്ചതില്‍ സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് ആല്‍ സുഊദ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ സുഊദ് എന്നിവര്‍ക്കും ഹജ്ജ് മന്ത്രാലയത്തിനും കാബിനറ്റ് പ്രത്യേകം അഭിവാദ്യം നേര്‍ന്നു.
ദൈവത്തി​​െൻറ അതിഥികളെ ശരിയായ വിധത്തില്‍ സ്വീകരിക്കാനും മെച്ചപ്പെട്ട സംവിധാനങ്ങളിലൂടെ തീര്‍ഥാടനം നിര്‍വഹിക്കാനും ഒരുക്കിയ കിടയറ്റ സൗകര്യങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചമായിരുന്നുവെന്നും വിലയിരുത്തി. സൗദിയിയിലെ എണ്ണപ്പാടത്തിന് നേരെ ഹൂത്തികള്‍ നടത്തിയ തീവ്രവാദ അക്രമണത്തെ കാബിനറ്റ് ശക്തമായി അപലപിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സൗദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സുഡാനില്‍ സമാധാനം പുലരുന്നതിന് പ്രതീക്ഷയായി മാറിയ ഭരണഘടനാ പ്രഖ്യാപനക്കരാറില്‍ ഒപ്പുവെച്ച നടപടിയെ മന്ത്രിസഭ സ്വാഗതം ചെയ്തു. പ്രസ്തുത ചടങ്ങില്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തതായും റിപ്പോര്‍ട്ട് ചെയ്തു.
പുതിയ അഭിഭാഷക നിയമവുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ അഭിഭാഷക യൂണിയന്‍, പാര്‍ലമെന്‍റ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് നീതിന്യായ^ഇസ്​ലാമിക കാര്യ^ഒൗഖാഫ് മന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. നിലവിലുള്ള സ്കോളര്‍ഷിപ്പ് പദ്ധതി പരിഷ്കരിക്കാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
ഖലീഫ സിറ്റിയില്‍ ഹെൽത്ത്​ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നീക്കം വേഗത്തിലാക്കാനും നിര്‍ദേശിച്ചു. ബുദയ്യയില്‍ ഹെൽത്ത്​ സ​െൻററിനുള്ള സ്ഥലം നിജപ്പെടുത്താനും പണി ആരംഭിക്കാനും നിര്‍ദേശമുണ്ട്. എകര്‍, സല്ലാത്ത് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ജിദ് അല്‍ ഹാജ്, ജനൂസാന്‍ എന്നിവിടങ്ങളിലെ പാര്‍പ്പിട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ദമസ്താനില്‍ പ്രാദേശിക മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനും നിര്‍ദേശം നല്‍കി.
ബഹ്റൈനും സ്വിറ്റ്സര്‍ലൻറും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. രാജ്യത്തെ ഹെൽത്ത്​ സെന്‍ററുകളുടെ അവസ്ഥയും പ്രവര്‍ത്തന സമയവും സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി സഭയില്‍ സമര്‍പ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് കാബിനറ്റ് കൈക്കൊള്ളും. കുവൈത്ത് ഹെല്‍ത് സ​െൻറർ, ബിലാദുല്‍ ഖദീം ഹെല്‍ത് സെന്‍റര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടും സഭയില്‍ വെച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Tags:    
News Summary - Cabinet session, Bahrain Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.