മനാമ: ഗൾഫ് സഹകരണ കൗൺസിലിന്റെയും (ജി.സി.സി) അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെയും പ്രമേയങ്ങൾക്ക് പിന്തുണയുമായി ബഹ്റൈൻ കാബിനറ്റ് യോഗം. ഖത്തറിന് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തെ അഭിസംബോധന ചെയ്യാൻ ചേർന്ന ഉച്ചകോടിയിൽ ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ നടത്തിയ പ്രസ്താവനയുടെ പ്രാധാന്യം മന്ത്രിസഭയോഗം എടുത്തുപറഞ്ഞു. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. അറബ്, ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ച് നിന്ന് സമാധാനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവന ഊന്നിപ്പറഞ്ഞു.
ഭാവി തലമുറകളുടെ സുരക്ഷിതമായ ഭാവിക്കായുള്ള ഈ നിലപാടിനെ മന്ത്രിസഭ പിന്തുണച്ചു. ഇക്കാര്യത്തിൽ ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് മന്ത്രി സമർപ്പിച്ച റിപ്പോർട്ടും കാബിനറ്റ് അവലോകനം ചെയ്തു. കൂടാതെ കിരീടാവകാശിയുടെ ജപ്പാൻ സന്ദർശനത്തെയും ഒസാക്കയിൽ നടന്ന എക്സ്പോ 2025ൽ ഒരുക്കിയ ബഹ്റൈൻ പവിലിയനെയും കാബിനറ്റ് യോഗം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.