ബഹ്​റൈൻ: വാണിജ്യ സ്​ഥാപനങ്ങൾക്ക്​ മുൻകരുതൽ പാലിച്ച്​ പ്രവർത്തിക്കാം

മനാമ: വാണിജ്യ സ്​ഥാപനങ്ങൾക്ക്​ മുൻകരുതൽ പാലിച്ച്​ പ്രവർത്തിക്കാമെന്ന്​ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായ ിദ്​​ ബിൻ റാഷിദ്​ അൽ സയാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാർച്ച്​ 26 മുതൽ ഏപ്രിൽ ഒമ്പത്​ വരെ വാണിജ്യ സ്​ഥാപനങ്ങൾ അട ച്ചിടാൻ നിർദേശിച്ചിരുന്നു. ഇതിനുശേഷമാണ്​ വാണിജ്യ സ്​ഥാപനങ്ങൾക്ക്​ നിയന്ത്രണങ്ങളോട്​ തുറക്കാൻ അനുമതി.

അതേസമയം, സിനിമ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടുന്നത്​ തുടരും. റസ്​റ്റോറൻറുകളിലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മറ്റ്​ സ്​ഥലങ്ങളില​ും ടേക്​ എവേ, ഡെലിവറി എന്നിവ മാത്രം മാത്രമാണ്​ തുടർന്നും ഉണ്ടാവുക. ഷീഷ കടകളിൽ ഭക്ഷണവും പാനീയങ്ങളും മാത്രം ടേക്​ എവേ, ഡെലിവറി രീതിയിൽ നൽകാം. സലൂണുകൾ തുടർന്നും ​അടച്ചിടും. ആശുപത്രികളിൽ അത്യാവശ്യമല്ലാത്ത വിഭാഗങ്ങൾ പ്രവർത്തിക്കില്ല. ഭക്ഷണ, കാറ്ററിങ്​ സ്​ഥാപനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പ്രായമാവർക്കും ഗർഭിണികൾക്കുമായിരിക്കും പരിഗണന.

മറ്റ്​ വാണിജ്യ സ്​ഥാപനങ്ങൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. സന്ദർശകരും ജീവനക്കാരും മാസ്​ക്​ ധരിക്കണം. ആളുകൾ തമ്മിൽ അകലം പാലിക്കുകയും ജീവനക്കാരുടെ എണ്ണം നിയ​ന്ത്രിക്കുകയും വേണം. ക്യൂ സംവിധാനവും ഒരുക്കണം.

സ്വകാര്യ സ്​ഥാപനങ്ങൾ പരമാവധി വീട്ടിലിരുന്ന്​ ജോലി ചെയ്യുന്ന രീതി നടപ്പാക്കണം. സ്​ഥാപനങ്ങളിൽ തിരക്ക്​ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കമ്പനികളുടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണം.

Tags:    
News Summary - business shops can open in bahrain with restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.