പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖ് സം​സാ​രി​ക്കു​ന്നു

വിഭാഗീയതക്കെതിരെ സൗഹൃദങ്ങൾ നിർമിക്കുക –കെ.എ. ഷഫീഖ്

മനാമ: ഒരു പ്രത്യേകതരം ആശയത്തിലേക്ക് മനുഷ്യനെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോകുന്ന അപകടകരമായ ധ്രുവീകരണത്തിലേക്ക് രാജ്യം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൗഹൃദത്തിന്റെ മാനവിക ചെറുത്തുനിൽപുകൾ ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു. ഹ്രസ്വസന്ദർശനാർഥം എത്തിയ അദ്ദേഹം ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക നേതൃത്വവുമായി നടത്തിയ സൗഹൃദസംഗമത്തിൽ സംസാരിക്കുകയായിരുന്നു.

ആയുധങ്ങളും സംഘർഷവും ഉപയോഗിച്ചുള്ള പ്രതിരോധങ്ങൾക്ക് പുതിയ കാലത്ത് പ്രസക്തിയില്ല. ആശയങ്ങളുടെ വീണ്ടെടുപ്പാണ് വേണ്ടത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരുമിച്ചിരിക്കലിന്റേതുമായ ആശയങ്ങൾ ലോകത്തിന് പകർന്നുനൽകാൻ കഴിയണം. നല്ല മനുഷ്യരും നല്ല സ്നേഹിതരും ആയിരിക്കുന്നതിലൂടെ മാത്രമേ വിഭാഗീയതയെയും ധ്രുവീകരണത്തെയും മറികടക്കാൻ സാധിക്കുകയുള്ളൂ.

ഈ കാലഘട്ടത്തിൽ നിർവഹിക്കാനുള്ള സുപ്രധാനമായ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനമാണത്. ഒരുമിച്ചിരിക്കുന്നതെല്ലാം വലിയ സംഘർഷത്തിൽ കലാശിക്കുന്ന കാലത്ത് ഒരുമിച്ചിരിക്കാനും വ്യത്യസ്തമായ രുചികൾ ആസ്വദിക്കാനും കഴിയുന്ന സ്ഥലങ്ങൾ ബോധപൂർവം നാം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു.

ഡോ. ബാബു രാമചന്ദ്രൻ, റഷീദ് മാഹി, ഹാരിസ് പഴയങ്ങാടി, ഫസലുൽ ഹഖ്, ബിനു കുന്നന്താനം, അസീൽ അബ്ദുറഹ്മാൻ, ഗഫൂർ കൈപ്പമംഗലം, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, കെ.ടി. സലിം, മണിക്കുട്ടൻ, സുനിൽ ബാബു, സെയ്ദ് ഹനീഫ്, സൽമാനുൽ ഫാരിസ്, ആസാദ്, ശിഹാബ് പ്ലസ്, ജമാൽ ഇരിങ്ങൽ, സമീർ കാപിറ്റൽ, നിസാർ, ചെമ്പൻ ജലാൽ, റംഷാദ് അയലിക്കാട്, നിസാർ കുന്നംകുളം, കെ.പി. ബഷീർ, ഇ.കെ. സലിം, എം.എം. സുബൈർ, ജമീല അബ്ദുറഹ്‍മാൻ, മുഹമ്മദലി മലപ്പുറം, ആഷിക് എരുമേലി, ഷിജിന ആഷിക്, ഇർഷാദ് കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ പങ്കെടുത്തു.പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും മജീദ് തണൽ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Building Friendships Against Sectarianism -K.A Shafiq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.