അഴകേറും ഇൗ ‘ബൊമ്മക്കൊലു’വിന്​ ഇരുപതാണ്ടി​െൻറ ചരിത്രം

മനാമ: നവരാത്രി ആഘോഷത്തി​​​െൻറ ഭാഗമായി തമിഴ്​നാട്​ സ്വദേശി ശ്യാം കൃഷ്​ണനും ഭാര്യ പത്​മയും ഒരുക്കിയ ബൊമ്മക്കൊലു കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്​ ആയിരത്തോളംപേർ. കഴിഞ്ഞ 20 വർഷം കൊണ്ട്​ ബഹ്​റൈനിലെ തങ്ങളുടെ താമസസ്ഥലത്ത്​ ഉണ്ടാക്കിയതും പുതുതായി നിർമ്മിച്ചതുമായ നാലായിരത്തോളം ബൊമ്മകൾ നിറഞ്ഞ ‘കൊലു’ പല രാജ്യക്കാരായ സന്ദർശകരെ വിസ്മയിപ്പിക്കുകയാണ്​. നൂറുകണക്കിന് ദൈവ രൂപങ്ങളും ബിംബങ്ങളും പാവകളും അലങ്കരിച്ച്​ അലങ്കാര വിളക്കുകൾ കത്തിച്ചാണ് എല്ലാ വർഷവും ബൊമ്മക്കൊലു ഒരുക്കുന്നത്. തമിഴ്​ബ്രാഹ്​മണരുടെ ഏറ്റവും പ്രത്യേകതയുള്ള നവരാത്രി ചടങ്ങാണ്​ ബൊമ്മക്കൊലു നിർമ്മാണം.


പുതിയതായി നിർമ്മിച്ച നൂറുകണക്കിന്​ ബൊമ്മകളും ഇൗ വർഷത്തെ പ്രത്യേകതയായി. ദുർഗാദേവിക്ക്​ പ്രാധാന്യം നല്​കി നിർമ്മിക്കുന്ന ബൊമ്മകളിൽ മഹാലക്ഷ്​മി, സരസ്വതി ദേവികൾക്കും സ്ഥാനം നൽകുന്നു. ബൊമ്മക്കൊലു നിർമ്മിച്ചശേഷം നവരാത്രി ദിനങ്ങളിൽ സുമംഗികളെയും പെൺകുട്ടികളെയും ക്ഷണിച്ചുവരുത്തി വെറ്റിലയും പാക്കും സമ്മാനങ്ങളും നൽകുന്ന ചടങ്ങുമുണ്ട്​. ഇതിനൊപ്പം പയർ വർഗങ്ങൾകൊണ്ട്​ നിർമ്മിച്ച ‘ചുണ്ടൽ’ എന്ന പലഹാരം ദേവിക്ക്​ നിവേദ്യമായി നല്​കുകയും ചെയ്യും. ബഹ്‌റൈൻ ചിന്മയാ മിഷൻ കലാ സാംസ്കാരിക പ്രവർത്തകനാണ്​ ശ്യാംകൃഷ്ണൻ.

Tags:    
News Summary - bommakkalu-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.