ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പിൽ നിന്ന്
മനാമ: ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ ‘രക്തദാനം ജീവദാനം’ എന്ന ആപ്തവാക്യത്തോടെ ആഗസ്റ്റ് ഒന്നിന് സൽമാനിയ ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പിൽ നൂറിൽപരം ആളുകൾ രക്തം ദാനം ചെയ്തു. പ്രസിഡന്റ് ജാബിർ വൈദ്യരകത്തിന്റെ അധ്യക്ഷതയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ഗഫൂർ കളത്തിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതം പറഞ്ഞു. സിയാദ്, ബഷീർ കരുനാഗപ്പള്ളി, അനിൽകുമാർ തിരുവനന്തപുരം, അഷ്റഫ് കൊറ്റാടത്ത് എന്നിവർ ആശംസകളും കോഓഡിനേറ്റർ നിഷ ഗ്ലാഡ്സ്റ്റൺ നന്ദിയും പറഞ്ഞു. ഷംന ഫവാസ്, ഫിജോ ജോൺസൻ, റിൻസി വിജോയ്, റിയാസ് കോട്ടക്കൽ, അബ്ദുല്ല ചെറുതുരുത്തി, ഉമർ സിദ്ദിക്ക്, ദീൻ ഡാർവിൻ, വിജോയ് വർഗീസ്, റോസ്നിയ ഹെവൻ, ആൻലിയ ഗ്ലാഡ്നെസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.