ഡ്രോപ് ഓഫ് ലൈഫ് രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
മനാമ: വി.ഒ.ടി ബഹ്റൈൻ ഫോറവും, ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഡ്രോപ്പ് ഓഫ് ലൈഫ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ 100 ൽ പരം രക്തദാതാക്കൾ പങ്കെടുത്തു. ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ, വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി വിനീഷ് എസ് സ്വാഗതം ആശംസിച്ചു. വി.ഒ.ടി വൈസ് പ്രസിഡന്‍റ് ആനന്ദ് വേണുഗോപാൽ നായർ അധ്യക്ഷത വഹിച്ചു.
ലത്തീഫ് കെ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ് റോജി ജോൺ ചടങ്ങിൽ സന്നിഹിതനായി. സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.