മനാമ: ബഹ്റൈൻ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 38ാമത് സമൂഹ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഒന്നുവരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടക്കും. 'രക്ത ദാനം ഐക്യദാര്‍ഢ്യമാണ്' എന്നതാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം.
സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈവര്‍ഷം കൂടുതല്‍ പ്രചാരണം നടത്തും. സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് 'ജീവസ്പര്‍ശം' എന്ന പേരില്‍ കെ.എം.സി.സി 13 വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്തു നിരവധി പേരാണ് കെ.എം.സി.സി മുഖേന രക്തം നൽകിയത്. 2009ലാണ് കെ.എം.സി.സി ബഹ്റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 5700ലധികം പേരാണ് 'ജീവസ്പര്‍ശം' ക്യാമ്പ് വഴി രക്തദാനം നടത്തിയത്. കൂടാതെ, അടിയന്തരഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മികച്ച രക്തദാന പ്രവ നത്തിന് ബഹ്റൈന്‍ ആരോഗ്യമന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്റൈന്‍ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെ അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെ.എം.സി.സിക്ക് ലഭിച്ചിട്ടുണ്ട്. നാട്ടിലും സി.എച്ച് സെന്ററുമായി സഹകരിച്ച് രക്തദാന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വെള്ളിയാഴ്ച നടക്കുന്ന ക്യാമ്പിന് മുന്നോടിയായി വളന്റിയർ, രജിസ്ട്രേഷന്, ട്രാന്‍സ്പോര്‍ട്ട്, ഫുഡ്, പബ്ലിസിറ്റി, റിസപ്ഷന് തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചുണ്ട്. ക്യാമ്പ് ബഹ്റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉൾപ്പെടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താൽപര്യമുള്ളവര്ക്ക് 39841984, 3946 4958, 33495982, 66353616 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.