കോവിഡ് കാലത്തെ സേവനത്തിന് ബി.കെ.എസ്.എഫ് ആദരിക്കുന്നവർ: 1. അബ്ദുൽ ഖാദർ ഷറഫുദ്ദീൻ, 2. ശിവജി രാം ഗുജ്ജാർ, 3. ഡോ. താജുദ്ദീൻ, 4. നാരായാൺ റാണ ഭട്ട്, 5. വസന്ത് കെ. ഇലനവർ, 6, റോബിൻസൺ സെൽവരാജ്, 7. അബ്ദുൽ അസീസ് ഹസൻ റാഷിദ്, 8. ഹസ്സൻ അലി സാലാഹ് അലാജി, 9. സുരൻലാൽ
മനാമ: ബഹ്റൈൻ ദേശീയദിന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോവിഡ് മഹാമാരിയിൽ വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹ സേവനം ചെയ്തവരെ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ആദരിക്കുന്നു. ഡോ. താജുദ്ദീൻ ഭാഗ്ലാവും പറമ്പിൽ, ഹസ്സൻ അലി സാലാഹ് അലാജി, അബ്ദുൽ ഖാദർ ഷറഫുദ്ദീൻ, നാരായാൺ റാണ ഭട്ട്, അബ്ദുൽ അസീസ് ഹസൻ റാഷിദ്, റോബിൻസൺ സെൽവരാജ്, ശിവജി രാം ഗുജ്ജാർ, വസന്ത് കെ. ഇലനവർ, സുരൻലാൽ എന്നിവരെയാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മനാമ കെ സിറ്റി ബിസിനസ് സെൻററിൽ നടക്കുന്ന ദേശീയ ദിനാഘോഷ സംഗമത്തിൽവെച്ച് ആദരിക്കുന്നത്. ബഹ്റൈൻ പാർലമെൻറ് അംഗവും സാമൂഹിക പ്രവർത്തകയുമായ ഡോ. മസൂമ അബ്ദുൽ റഹീം പരിപാടി ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല, ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റി പ്രസിഡൻറ് അഹ്ലം ജനാഹി എന്നിവർ മുഖ്യാതിഥികളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.