മനാമ: ബഹ്റൈൻ ഇൻറർനാഷനൽ ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ബി.െഎ.ഡി.ഇ.സി 2019) രണ്ടാ ംപതിപ്പായ ‘ബഹ്റൈൻ ഇൻറർനാഷനൽ ട്രൈ-സർവിസ് ഡിഫൻസ് ഷോ’ തിങ്കളാഴ്ച മുതൽ. സമ്മേളന വും പ്രദർശനവും ഏറ്റവും ശ്രദ്ധേയമാകാനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സേമ്മളനത്തിെൻറ ഭാഗമായുള്ള കൂടുതൽ വിശദാംശങ്ങൾ അധികൃതർ ഇന്ന് വാർത്തസമ്മേളനത്തിൽ അറിയിക്കും. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടക്കുന്നത്. ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ്സ കൺെവൻഷൻ സെൻററിൽ മൂന്നുദിവസങ്ങളിലായാണ് സമ്മേളനം.
റോയൽ ഗാർഡ്, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് എന്നിവ ബി.െഎ.ഡി.ഇ.സിയുടെ സംഘാടനത്തിനുള്ള പൂർണപിന്തുണയും പങ്കാളിത്തവും നൽകുന്നുണ്ട്. കര, കടൽ, വ്യോമ പ്രതിരോധം എന്നീ മേഖലകൾക്ക് ആവശ്യമായ നവീന സാേങ്കതിക വിദ്യയും ഉപകരണങ്ങളും പ്രദർശനത്തിൽ അണിനിരത്തും. മേഖലയിലെ സുരക്ഷക്ക് വേണ്ടിയുള്ള ഒരുമക്കും നിർദേശങ്ങൾക്കും സമ്മേളനത്തിൽ ചർച്ച ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സൈനികശേഷിയുടെ വികസനം, രാഷ്ട്രീയ, നയതന്ത്ര ഏകോപനം, ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും കൈമാറ്റം, സഹകരണം വിശാലമാക്കൽ എന്നിവയും സമ്മേളനത്തെ ശ്രദ്ധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.