ബി.കെ.എസ് ഭരത് മുരളി പുരസ്​ക്കാരം സേതുലക്ഷ്​മിക്ക് സമര്‍പ്പിച്ചു

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സ്​കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ ‘ഭരത് മുരളി പുരസ്​കാരം’ അമ്പതിനായിരം രൂപയും പ്രശ സ്​തിപത്രവും വര്‍ണ്ണാഭമായ ചടങ്ങില്‍ അഭിനേത്രി സേതുലക്ഷ്​മിക്ക് കേരള നിയമസഭാ സ്​പീക്കർ പി.ശ്രീരാമകൃഷ്ണൻ സമർപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജവും തിരുവനന്തപുരം നാട്യഗൃഹവും സംയുക്തമായി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണ പിള്ള ,നാട്യഗൃഹം പ്രസിഡൻ്​ പി.വി. ശിവന്‍ ,പ്രൊഫ. അലിയാർ, എം. കെ. ഗോപാല കൃഷ്‌ണൻ , സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്‌, മലയാള നാടക-ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രമുഖരും ‍സന്നിഹിതരായിരുന്നു.

Tags:    
News Summary - Bharath Murali Award-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.