മനാമ: ബഹ്റൈനിൽ അസ്റിബീച്ചിൽ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ബലി തർപ്പണ ചടങ്ങുകളിൽ ആയിരക്കണക്കിന് ആളുകൾ പെങ്കടുത്ത് പിതൃക്കൾക്ക് അന്നമൂട്ടി. കഴിഞ്ഞ നാലു വർഷമായി മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ ചടങ്ങുകൾ ബഹ്റൈനിൽ നടന്നുവരുന്നുണ്ട്. ബഹ്‌റൈൻ ഭരണാധികാരികളുടെ അനുമതിയോടെയാണ് ഇൗ ചടങ്ങ് നടക്കുന്നത്. സാധാരണ ഗതിയിൽ കർക്കിടക വാവുബലിയിടാൻ ഗൾഫിൽ നിന്ന് നാട്ടിൽ പോകാൻ എല്ലാ പ്രവാസികൾക്കും കഴിയാറില്ല. അതിനാൽ ബഹ്റൈനിൽ തന്നെ ചടങ്ങ് നടത്താനുള്ള അവസരം ലഭിച്ചതോടെ ഏറെപേർക്കും പിതൃക്കൾക്ക് ബലിയർപ്പിക്കാനും വിശ്വാസത്തിെൻറ ഭാഗമാകാനും അവസരവും ലഭിച്ചു. ഇൗ വർഷം സൗദി അറബ്യേയിൽ നിന്നുൾപ്പെടെ പ്രവാസികളും ഇവിടെ നടന്ന പിതൃതർപ്പണ ചടങ്ങുകളിൽ പെങ്കടുക്കാൻ എത്തിയിരുന്നു.
ബലി തർപ്പണ ചടങ്ങിനായി ഏറെ വിപുലമായ തയ്യാറെടുപ്പുകളായിരുന്നു സംഘാടകർ നടത്തിയിരുന്നത്. പുലർച്ചെ കടലിൽ മുങ്ങി ശുദ്ധി വരുത്തിയശേഷമാണ് ചടങ്ങുകളുടെ ആരംഭം കുറിച്ചത്. നാട്ടിൽ നടക്കുന്ന പോെലയുള്ള ആചാരങ്ങൾ അതേപടി നടത്താനും സംഘാടകർ എല്ലാവിധ ക്രമീകരണങ്ങളും വരുത്തിയിരുന്നു. ദർഭപുല്ലുകൊണ്ടുള്ള മോതിരം നടു
വിരലിൽ ധരിച്ച് പിതൃക്കളെ മനസിലോർത്ത് അവർക്ക് പ്രാർഥനയോടെ അന്നമൂട്ടി നടന്ന പിതൃതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ പ്രത്യേക പരികർമ്മിയും പൂജാരിയുമുണ്ടായിരുന്നു. സേവാ സമിതി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ,ജ്യോതി മേനോൻ, ലളിതാ ധർമ്മരാജ്, അമൃതാനന്ദമയി സമിതി യുവ ജനവിഭാഗം പ്രസിഡൻറ് അമീഷാ സുധീർ,വാളണ്ടിയർമാരായ ജഗന്നാഥ്,അഭിലാഷ്,തുടങ്ങിയവരും ബഹ്‌റൈൻ അയ്യപ്പ സേവാ സംഘം ഭാരവാഹികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.