മനാമ: വാഹനാപകടങ്ങളുടെ പടവും വീഡിയോയും എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്ന നിയമഭേദഗതി പാർലമെൻറ് അടുത്ത ദിവസം ചർച്ച ചെയ്യും.
2014ലെ ഗതാഗത നിയമം ഭേദഗതി ചെയ്ത് മേൽപറഞ്ഞ പ്രവൃത്തി നടത്തുന്നവർക്ക് ആറുമാസം വരെ ജയിൽശിക്ഷയോ 500ദിനാർ പിഴയോ ചുമത്തുന്ന നിർദേശമാണ് ചർച്ചയാവുക. അംഗീകൃത മാധ്യമപ്രവർത്തകർ, വാഹനത്തിെൻറ ഡ്രൈവർ, വണ്ടിയിലുണ്ടായിരുന്ന യാത്രികർ എന്നിവർക്ക് മാത്രമാകും നിയമം പാസായാൽ ദൃശ്യങ്ങൾ പകർത്താൻ അനുമതിയുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.