അര്‍ബുദ രോഗികളായ കുട്ടികളുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു 

മനാമ: അര്‍ബുദ രോഗികളായ കുട്ടികളുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ‘സ്‌മൈല്‍ ഇനീഷ്യേറ്റീവ് സൊസൈറ്റി’ എന്ന സന്നദ്ധ സംഘടനയാണ് ഇതിന് വേദിയൊരുക്കിയത്. സ്‌നേഹവും സൗഹാര്‍ദവും പങ്കുവെക്കാനും അര്‍ബുദ ബാധിതരായ കുട്ടികളും അവരുടെ രക്ഷിതാക്കളും തനിച്ചല്ല എന്ന സന്ദേശമെത്തിക്കാനുമാണ്​ പരിപാടി നടത്തിയത്​.

ഇതിൽ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ കൈമാറുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. 
അര്‍ബുദ ബാധിതർക്ക്​ ജീവിതത്തിലേക്ക് തിരിച്ചു നടക്കാന്‍ അവസരമൊരുക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങൾ സൊസൈറ്റി നടത്തു​ന്നുണ്ടെന്ന്​ പ്രസിഡൻറ്​ സബാഹ് അബ്​ദുറഹ്​മാന്‍ സയാനി വ്യക്തമാക്കി. 

Tags:    
News Summary - bh2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.